ന്യൂഡൽഹി: നോട്ട്പിൻവലിക്കലിന് ശേഷം പഴയ നോട്ടുകൾ അനധികൃതമായി മാറ്റിനൽകിയ സംഭവത്തിൽസി.ബി.െഎ ഇതുവരെ 32 കേസുകൾ രജിസ്റ്റർ ചെയ്തു. നാല് റിസർവ് ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെയും അഞ്ച് പോസ്റ്റ് ഒാഫീസ് ജീവനക്കാർക്കെതിരെയും സി.ബി.െഎ കേസെടുത്തിട്ടുണ്ട്.
പഴയ നോട്ടുകൾ മാറ്റിനൽകിയതുമായി ബന്ധപ്പെട്ട് 32 കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തു. 200 കോടിയുടെ അനധികൃത ഇടപാടുകൾ കണ്ടെത്തി. ഇതിൽ 15 കോടി രൂപ പിടിച്ചെടുത്തതായും സി.ബി.െഎ ഒാഫീസർ പറഞ്ഞു
നവംബർ എട്ടിന് നോട്ട് പിൻവലിക്കൽ തീരുമാനം നിലവിൽ വന്നതിന് ശേഷം അനധികൃതമായി പഴയ നോട്ടുകൾ മാറ്റി നൽകിയ നിരവധി സംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു. പല സ്വകാര്യ ബാങ്കുകളും ഇത്തരത്തിൽ പണം മാറ്റി നൽകിയതുമായി ബന്ധപ്പെട്ട് സംശയത്തിെൻറ നിഴലിലായിരുന്നു.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.